Begin typing your search above and press return to search.
ഫ്‌ളിപ്പ്കാര്‍ട്ടിനും ആമസോണിനും ഭീഷണിയായി റിലയന്‍സ് റീട്ടെയ്ല്‍
കൊല്‍ക്കത്ത: വാള്‍മാര്‍ട്ട് സ്വന്തമാക്കിയ ഫ്‌ളിപ്പ്കാര്‍ട്ടിനും ലോക കോടിശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണിനും വെല്ലുവിളി ഉയര്‍ത്തി റിലയന്‍സ് റീട്ടെയ്ല്‍. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്കെതിരെ കടുത്ത മത്സരത്തിനൊരുങ്ങുകയാണ് റിലയന്‍സ് റീട്ടെയില്‍.
റിലയന്‍സ് ഡിജിറ്റില്‍ എന്ന പേരില്‍ സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് , എസി തുടങ്ങി ഇലക്ടോണിക് ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വിപണിയും റിലയന്‍സ് ആരംഭിച്ചിരുന്നു. ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങളുടെ 55 ശതമാനം മുതല്‍ 60 ശതമാനം വരെ വിപണി കൈയ്യടക്കിയിരിക്കുന്നത് ഫ്‌ളിപ്പ്കാര്‍ട്ടും, ആമസോണുമാണ്. ഇവരുടെ നിരയിലേക്ക് അതിനേക്കാള്‍ മുന്‍പന്തിയിലേക്ക് കുതിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഡിജിറ്റലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
Next Story