വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
February 20, 2019കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. വയനാട് തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ.പി ജയരാജനും കടന്നപ്പള്ളി രാമചന്ദ്രനും എത്തിയിരുന്നു.പതിനഞ്ച് മിനിറ്റ് നേരത്തോളം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.