ജയ്പുര്‍: അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. രാജ്യത്ത് പശുക്കടത്ത് തടയാന്‍ പൊലീസും അധികൃതരും പരാജയപ്പെട്ടാല്‍ പശുസംരക്ഷകര്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പശു സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദുഷ്‌പേര് ഉണ്ടാക്കുന്നത് മോശമായി പ്രവര്‍ത്തിക്കുന്ന ഏതാനും ആളുകളാണെന്നും രാംദേവ് കുറ്റപ്പെടുത്തി. മാത്രമല്ല, കശാപ്പു ശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെയും മൃഗങ്ങളെ കടത്തുന്നതിനെയും അനുകൂലിക്കുന്നില്ലെന്നും, പശുക്കളെ കശാപ്പ് ചെയ്യുന്നത് രാജ്യത്ത് സമ്പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം നിയമം നിര്‍മിക്കണമെന്നും രാം ദേവ് പറഞ്ഞു.
" />
Headlines