മലപ്പുറം എടക്കരയിൽ കോഴികച്ചവടക്കാര്‍ തമ്മിൽ വിലകുറച്ച് പോര് ; വില ഒരു കിലോക്ക് 40 രൂപ
September 9, 2018 0 By Editorമലപ്പുറം: വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതോടെ മലപ്പുറം എടക്കരയില്‍ കോഴിയിറച്ചിയുടെ വില ഒരു കിലോക്ക് 40 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി വിലകുറക്കല്‍ മത്സരത്തിലാണ് എടക്കരയിലെ കോഴി ഇറച്ചി കച്ചവടക്കാര്‍.
കഴിഞ്ഞ മാസം പതിനാറിന് ഒരു പുതിയ കട തുറന്നതോടെയാണ് എടക്കരയില്‍ കോഴി ഇറച്ചിയുടെ വില ഇടയാൻ തുടങ്ങിയത്. ഉദ്ഘാടന ദിവസം ഇവിടെ കോഴി ഇറച്ചി വിപണിവിലയില്‍ നിന്ന് 10 രൂപ കുറച്ച് 70 രൂപക്ക് വിറ്റു. ഇത് മറ്റ് കച്ചവടക്കാരെ ചൊടിപ്പിച്ചു. അവര്‍ കൂട്ടായി തീരുമാനിച്ച് കിലോക്ക് 20 രൂപ കുറച്ച് കോഴി ഇറച്ചി വില അമ്പതിലെത്തിച്ചു. പുതിയ കടക്കാരനും വിട്ടില്ല. അയാള്‍ നാല്‍പ്പതു രൂപക്ക് വില്ക്കാൻ തുടങ്ങി.ഇതോടെ കോഴിയിറച്ചി വാങ്ങാൻ ആളുകളുടെ നെട്ടോട്ടമായി. പലകടകളിലും സ്റ്റോക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ന്നു. പലരും കടകള്‍ തുറക്കുന്നതും കാത്ത് നില്‍പ്പായി. സ്റ്റോക്കുള്ള കടകളില്‍ തിരക്ക് കൂടിയതോടെ പലയിടത്തും ക്യു സിസ്റ്റമായി.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല