പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം;സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ഹൈക്കോടതി
November 28, 2018കൊച്ചി: സുപ്രീം കോടതിയുടെ പിറവം പള്ളിക്കേസിലെ വിധി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ശബരിമലയില്‍ ആയിരക്കണക്കിനു പോലീസിനെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ശബരിമലയില്‍ എന്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകളൊന്നും നടത്താതിരുന്നത്. വിധി നടപ്പാക്കാതിരിക്കാന്‍ വിചിത്ര ന്യായങ്ങള്‍ സര്‍ക്കാര്‍ നിരത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.