മുംബൈ: ബോളിവുഡ് നടി സുജാത കുമാര്‍ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞിരിക്കുന്നു. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അവള്‍ പോയത്. ഞായറാഴ്ച രാത്രി 11.26നാണ് മരണം സംഭവിച്ചതെന്നും സുചിത്ര ട്വീറ്റ് ചെയ്തു. 2012 പുറത്തിറങ്ങിയ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ചത് സുജാതയായിരുന്നു. ഏറെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു അത്. രാഞ്ചന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍...
" />
Headlines