ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല ക്യാമ്പുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നും ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും പരാതിയുണ്ടെന്നും ആളുകള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ പല ക്യാമ്പുകളിലും ഇല്ലെന്ന പരാതി ഉയരുന്നുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനം ആവശ്യമായ സമയമാണിതെന്നും ഇനിയും പല സ്ഥലങ്ങളില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ദുരന്ത ബാധിത മേഖലകളില്‍ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. ജനങ്ങള്‍ നേരിടുന്ന ദുരിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക...
" />
Headlines