ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്

September 7, 2018 0 By Editor

ന്യൂഡല്‍ഹി: ഇന്ധനവില നിയന്ത്രണാതീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് ഭാരത് ബന്ദിനും ഇടതു പാര്‍ട്ടികള്‍ അഖിലേന്ത്യ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. േെപട്രാള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തുവരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവലെ പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് ബന്ദ്.

ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തെ കര്‍ഷകരടക്കമുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ഇടത് പാര്‍ട്ടികളായ സി.പി.എം, സി.പി.െഎ, ആര്‍.എസ്.പി, എസ്.യു.സി.െഎ (സി) തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മോദി സര്‍ക്കാറിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ ഒന്നടങ്കം അണിനിരക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. േെപട്രാള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുക. വാഹനങ്ങള്‍ തടയില്ല.

ഇന്ധനവിലയില്‍ ഇന്നും കാര്യമായ വര്‍ധനവുണ്ടായി. തിരുവനന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വര്‍ധിച്ച് യഥാക്രമം 81.84, 75.75 രൂപയായി. എറണാകുളത്ത് പെട്രോളിന് 0.18 പൈസ വര്‍ധിച്ച് 81.24 രൂപയായി. ഡീസലിന് 21 പൈസ കൂടി 75.06 ആയി.

ആഗസ്റ്റ് മൂന്നു മുതല്‍ ഇതുവരെ പെട്രോളിന് ലിറ്ററിന് 3.04 രൂപയാണ് വര്‍ധനവുണ്ടായത്. ഡീസലിന് ലിറ്ററിന് 3.68 രൂപയാണ് ഇതുവരെ വര്‍ധിച്ചത്.