ഗൂഗിള്‍ ആപ്ലിക്കേഷനായ മാപ്പില്‍ പുതിയ മാറ്റവുമായി കമ്പനി. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഫോണിലെ ബാറ്ററി ശതമാനവും ഇനി പങ്കുവെയ്ക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷമാണ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. പുതിയ ഫീച്ചറിലൂടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന ആളുടെ ഫോണ്‍ ഓഫ് ആയിപ്പോയാലും മനസിലാക്കാം. മുമ്പ് ലൊക്കേഷന്‍ അഡ്രസ്സും ലൊക്കേഷന്‍ പിന്നുമാണ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുമ്പോള്‍ കാണാന്‍ കഴിഞ്ഞിരുന്നത്. പുതിയ ഫീച്ചറില്‍ ഡയറക്ഷന്‍ ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
" />
Headlines