കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകള്‍ ആരോപിച്ചു. റെയ്ഞ്ച് ഐജി വിജയ് സാക്കറെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയും നിലവിലെ അന്വേഷണ സംഘത്തെ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കിക്കുന്നില്ലെന്നും, പരാതിക്കാരിയെ അപമാനിച്ച പി.സി ജോര്‍ജ്ജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. അതേസമയം, ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍...
" />
Headlines