കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റിഡിന്‍റെ അറ്റാദായത്തില്‍ വര്‍ധന

കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റിഡിന്‍റെ അറ്റാദായത്തില്‍ വര്‍ധന

August 14, 2018 0 By Editor

കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ കണക്കുകള്‍ പ്രകാരം കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റിഡിന്‍റെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ ആകെ വരുമാനം 132.26 കോടി ആയി ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനവും മറ്റു വരുമാനവും ചേര്‍ത്താണിത്. വസ്ത്രങ്ങളുടെ നിര്‍മാണച്ചെലവ് അടക്കം ആകെ ചെലവ് 102.09 കോടിയാണ്. അവസാന ത്രൈമാസത്തില്‍ നികുതി ചേര്‍ത്തുള്ള ആകെ ലാഭം 30.16 കോടി രൂപയാണ്. 12.66 കോടി രൂപ നികുതിയേതര  ലാഭം 18.57 കോടിയിലേക്ക്      ഉയര്‍ന്നു. കഴിഞ്ഞ ത്രൈമാസത്തേക്കാള്‍ 13.9 ശതമാനം വളര്‍ച്ചയാണ് കമ്പനി അവസാന ത്രൈമാസത്തില്‍ കൈവരിച്ചത്. 2018 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാത്തിലെ ലാഭം 8.91 ആയിരുന്നെങ്കില്‍ ഈ ത്രൈമാസത്തില്‍ ഇത് 22.81 ശതമാനത്തിലേക്ക് കുതിച്ചു. കമ്പനിയുടെ പ്രതി ഓഹരി മൂല്യത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.കമ്പനിയുടെ വരുമാനവര്‍ധനവ് ഭാവിയില്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനും കൃത്യമായ വളര്‍ച്ച മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രചോദനം നല്‍കുന്നതുമാണെന്ന് കിറ്റെക്സ് ഗാര്‍മെന്‍റ്സ് ചെയര്‍മാനും, എംഡിയുമായ സാബു എം. ജേക്കബ് പറഞ്ഞു. പല ഘട്ടങ്ങളിലായി 910 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 641 കോടി രൂപയ്ക്കു കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്നും ഈ തുകയില്‍ നിന്നു 25 കോടി രൂപ ഇതിനകം വിനിയോഗിച്ചു കഴിഞ്ഞെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.