ന്യൂയോര്‍ക്ക്: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലുവയസുകാരന്റെ വെടിയേറ്റ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മുത്തച്ഛന്‍ വീട്ടില്‍ മറന്നുവച്ച തോക്കാണ് രണ്ടുവയസുകാരിയുടെ ജീവനെടുത്തത്. യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. നെഞ്ചിന്റെ വലത്തുഭാഗത്തായാണ് വെടിയേറ്റത്. ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന കുറ്റം ചുമത്തി കുട്ടിയുടെ മുത്തച്ഛനെതിരെ പൊലീസ് കേസെടുത്തു.
" />
Headlines