കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്കില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിക്കിന്‍ സി.പി.എം ആഹ്വാനം ചെയ്തു. സി.പി.എം പ്രവര്‍ത്തകന്‍ സിദ്ദിഖിനെ (23) കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഞായറാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം സിദ്ദീഖിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ സിദ്ദീഖിന്റെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിത്തിനെതിരെ കേസെടുത്തു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.
" />
Headlines