മിസോറാം ആഭ്യന്തര മന്ത്രി രാജിവച്ചു

September 15, 2018 0 By Editor

ഐസ്വാള്‍: മിസോറാം ആഭ്യന്തരമന്ത്രി ആര്‍. ലാല്‍സിര്‍ലിയാന രാജിവച്ചു.ഡിസംബറില്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി ആഭ്യന്തര മന്ത്രിയുടെ രാജി. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയുടെ അസാന്നിദ്ധ്യത്തിലാണ് രാജി.പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാല്‍റാംതങ്കയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.മിസോറാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന ലാല്‍സിര്‍ലിയാനയ്ക്ക് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സെപ്തംബര്‍ 11ന് എം.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രാജി.