നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് ഉടമകളുടെ സമരം
October 6, 2018കോഴിക്കോട് : മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്താന്‍ തീരുമാനിച്ചു .വാഹന നികുതിയില്‍ ഇളവ് ചെയ്തു നല്‍കാത്തപക്ഷം ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം .മിനിമം ചാര്‍ജ് ആയ 8 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്താനാണ് ഇവര്‍ ആവശ്യപ്പെടുന്നത് .വാഹന നികുതിയില്‍ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണം എന്ന ആവശ്യവും ശക്തമാണ് .ഇന്ധന വില ഉയരുന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകള്‍ ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് .