പാക്കിസ്ഥാനില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു: 14 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

August 5, 2018 0 By Editor

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കൊഹാത്തില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്. കൊഹാത്തിലെ ഇന്‍ഡസ് ഹൈവേയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

കറാച്ചിയില്‍ നിന്ന് ബുണര്‍ സിറ്റിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.