തൃശൂര്‍: മഴക്കെടുത്തിയില്‍ തളര്‍ന്ന കേരളത്തെ സഹായിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും സഹായഹസ്തവുമായി ആയിരങ്ങളാണ് വരുന്നത്. അവരില്‍ വ്യത്യസ്തന്യായി ഒരാള്‍ എത്തിയിരിക്കയാണ്. വേറാരുമല്ല ആനപ്രേമികളുടെ ഹരമായ ഗജരത്‌നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കതുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നത്. തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡ് അധികൃതരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നത്. അടുത്ത ദിവസം തൃശ്ശൂരില്‍ വച്ച് മന്ത്രി എ.സി മൊയ്തീന്...
" />
Headlines