ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തോടടുത്ത സ്ഥലങ്ങളില്‍ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. ഇന്നലെ രാജ്യത്ത് ഉച്ചച്ചൂട് 46 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.
" />
Headlines