ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്‍കി നായര്‍ സര്‍‌വീസ് സൊസൈറ്റി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്‍കി നായര്‍ സര്‍‌വീസ് സൊസൈറ്റി

December 1, 2018 0 By Editor

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. ഇന്ന് വെെകുന്നേരമാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി[highlight][/highlight]

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്‍കി നായര്‍ സര്‍‌വീസ് സൊസൈറ്റി.ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറുകയും ചെയ്തു. ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും ബിജെപി/ആര്‍ എസ് എസ് എന്നു കേൾക്കുമ്പോൾ ഉണ്ടായിരുന്ന ഭയം ഇപ്പോഴില്ലെന്നും എന്‍എസ്‌എസ് പ്രസിഡണ്ട് നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. എന്‍എസ്‌എസിന്റെ മുദ്രാവാക്യം സമദൂരമാണ്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കും.

നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും എന്‍എസ്‌എസ് പ്രസിഡന്റ് പറഞ്ഞു. പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്‌എസ് കരയോഗ മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം