ശബരിമല കേസ്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം

ശബരിമല കേസ്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം

December 7, 2018 0 By Editor

കൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട്‌ കെട്ടിവെക്കണം, പാസ്പോർട്ട്‌ കോടതിയിൽ കെട്ടിവെക്കണം, അന്തിമ റിപ്പോർട്ട്‌ ഫയൽ ചെയ്യും വരെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും ഉപാധി.കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.