ഒമ്ബതാമത് അണ്ടര്‍ 20 വനിതാ ലോകകപ്പിന് ഇന്ന് ഫ്രാന്‍സില്‍ തുടക്കം. നാലു ഗ്രൂപ്പുകളികായി 16 ടീമുകളാണ് ഇത്തവണ ലോകകപ്പിനായി എത്തിയിട്ടുള്ളത്. നിലവിലെ അണ്ടര്‍ 20 ലോകകപ്പ് ചാമ്ബ്യന്മാരായ ഉത്തര കൊറിയ ഗ്രൂപ്പ് ബിയിലാണ്. ഇന്ന് നാല് മത്സരങ്ങളാണ് ഉള്ളത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ഘാനയെ നേരിടും. ഇന്നത്തെ ഫിക്‌സ്ചറുകള്‍: ഗ്രൂപ്പ് എ: ഫ്രാന്‍സ് vs ഘാന ഹോളണ്ട് vs ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബി: മെക്‌സിക്കോ vs ബ്രസീല്‍ നോര്‍ത്ത് കൊറിയ vs ഇംഗ്ലണ്ട്
" />
Headlines