വാട്‌സ്ആപ്പില്‍ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യൂട്യൂബ് വീഡിയോകളും ഇന്‍സ്റ്റഗ്രാം വീഡിയോകളും കാണാം. വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പിന്റെ 2.18.234 പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി യൂട്യൂബ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്‌സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. നിലവില്‍ വാട്‌സ്ആപ്പില്‍ വരുന്ന യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വീഡിയോകള്‍ പ്രസ്തുത ആപ്ലിക്കേഷനുകളില്‍ മാത്രമാണ് കാണാറുള്ളത്. എന്നാല്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വരുന്നതോടെ വീഡിയോകള്‍ വാട്‌സ്ആപ്പില്‍ നിന്നും പുറത്തുകടക്കേണ്ടിവരില്ല. പകരം...
" />
Headlines