പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ ; ഇരട്ട നീതിയെന്ന് ആരോപിച്ചു പ്രതിഷേധ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി അഷ്‌കർ അലി ആണ് കസ്റ്റഡിയിലായത്. പള്ളുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ…
ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി അഷ്‌കർ അലി ആണ് കസ്റ്റഡിയിലായത്. പള്ളുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ ആലപ്പുഴ പോലീസിന് കൈമാറും.
രാവിലെയോടെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. സംഭവ ശേഷം കുട്ടിയും കുടുംബവും ഒളിവിൽ ആയിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടൻ കടക്കും. അതേസമയം പിതാവിനെ കസ്റ്റഡിയിൽ എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി പോപ്പുലർഫ്രണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു.
റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.'വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.
കേസിൽ ഇതുവരെ 20 പേരെയാണ് ഇതുവരെ റിമാൻഡ് ചെയ്തത്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു.