പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു, കൈക്കുഴ വേർപെട്ടു; കേസെടുത്തു

കുറ്റിപ്പുറം (മലപ്പുറം): കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു പരുക്കേൽപിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു.…

;

By :  Editor
Update: 2023-10-28 22:10 GMT

കുറ്റിപ്പുറം (മലപ്പുറം): കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു പരുക്കേൽപിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34) നാണ് പരുക്കേറ്റത്.

Full View

കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിച്ചു പ്രിൻസിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മർദിക്കുകയായിരുന്നു.

വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകന്റെ പരാതിയിൽ പൊലീസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് ജുവനൈൽ കോടതി ജഡ്ജിക്കു റിപ്പോർട്ട് കൈമാറി.

Tags:    

Similar News