എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ കുന്ദമംഗലം ഗവ. കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ്; 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണലിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന കെ.എസ്​.യു ആരോപണത്തെ തുടർന്നാണ്…

By :  Editor
Update: 2023-11-02 08:22 GMT

കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണലിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന കെ.എസ്​.യു ആരോപണത്തെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നിർത്തിവെച്ചിരുന്നു.

അതേസമയം, സംഘർഷത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരും ഒരു യു.ഡി.എസ്.എഫ് പ്രവർത്തകനും ഉൾപ്പെടെ 10 പേരെ സസ്പെൻഡ് ചെയ്തു. കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

Tags:    

Similar News