ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിഫോമിസ്‌റ്റ് സ്‌ഥാനാർഥി മസൂദ് പെസസ്‌കിയാന് ജയം

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്‌ഥാനാർഥി മസൂദ് പെസസ്‌കിയാന് വിജയം, ജൂൺ 28ന് നടന്ന വോട്ടെടുപ്പിൽ ഒരു സ്‌ഥാനാർഥിക്കും ജയത്തിനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ…

By :  Editor
Update: 2024-07-06 01:14 GMT

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്‌ഥാനാർഥി മസൂദ് പെസസ്‌കിയാന് വിജയം, ജൂൺ 28ന് നടന്ന വോട്ടെടുപ്പിൽ ഒരു സ്‌ഥാനാർഥിക്കും ജയത്തിനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്

ജൂൺ 28ലെ വോട്ടെടുപ്പിൽ മിതവാദിയായ പാർലമെൻ്റ് അംഗം മസൂദ് പെസസിയാൻ ഒരു കോടി വോട്ടു നേടി മുന്നിലായിരുന്നു. യാഥാസ്‌ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലി ആയിരുന്നു തൊട്ടു പിന്നിൽ.

പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags:    

Similar News