മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകൾക്കുളള സമയപരിധിയാണ് നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള 16 ശതമാനത്തോളം പേര്‍ ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്
ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 18 മുതൽ ഒക്ടോബര്‍ 8- വരെയാണ് മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് നിശ്ചയിച്ചത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്‍ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും സമയപരിധി നീട്ടിയത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്.