ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്; റെക്കോർഡുകൾ ഭേദിച്ച് സ്വർണനിരക്ക്; ഇന്നത്തെ വിലയറിയാം

Update: 2024-09-23 06:02 GMT

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ വില വർ​ദ്ധനയാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമാകുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിരക്ക് കുറച്ചത് സ്വർണത്തിന് നേട്ടമായി. പശ്ചിമേഷ്യൻ സംഘർശങ്ങളും വില വർദ്ധനയ്‌ക്ക് കാരണമായി.

Tags:    

Similar News