കശ്മീരിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്

Update: 2024-10-24 18:11 GMT

Uri: Army personnel take position after the suicide attack by militants at Mohura Army camp, in Uri on Friday. PTI Photo (PTI12_5_2014_000023B)

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്നുസൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹനമാണ് ആക്രമണത്തിനിരയായത്. നിയന്ത്രണ രേഖയോടടുത്തുള്ള നാഗിൻ പോസ്റ്റിനു സമീപത്തുവെച്ചായിരുന്നു ഭീകരർ വാഹനത്തിനുനേരേ വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു.

പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ കൂടെ പുറത്തുവരുന്നത്.

ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ മരിച്ചിരുന്നു.

Tags:    

Similar News