മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു

Update: 2024-10-30 02:23 GMT

Seismograph with paper in action and earthquake – 3D Rendering

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ഭൂമിക്കടിയില്‍നിന്ന് വലിയ സ്‌ഫോടനശബ്ദവും ഭൂമികുലുക്കം പോലെയും അനുഭവപ്പെട്ടു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി

രാത്രിതന്നെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും ആളുകള്‍ വീടുകളിലേക്ക് പോകാന്‍ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടി നില്‍ക്കുകയായിരുന്നു എന്ന് 11-ാം വാര്‍ഡ് അംഗം നാസര്‍ പറഞ്ഞു.

ണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. 

Tags:    

Similar News