സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കും: ടി.പി.രാമകൃഷ്ണന്
August 14, 2018തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്. രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മഴക്കെടുതി മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ഉടനടി വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.