ബലേനൊ പുതിയ മോഡല്‍ 2019ല്‍ വിപണിയിലെത്തും

അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറ്റവും സൂപ്പര്‍ഹിറ്റ് കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനൊ. വിപണിയില്‍ പുതിയ ചരിത്രങ്ങള്‍ കുറിച്ച് മുന്നേറുന്ന ബലേനൊയുടെ ഫെയ്സ്ലിഫ്റ്റുമായി മാരുതി എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ ബലേനൊ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അകത്തും പുറത്തു മാറ്റങ്ങളുമായി എത്തുന്ന ബലേനോയില്‍ പുതിയ ബംബറുകള്‍ ഹെഡ്‌ലാമ്ബ് എന്നിവയുണ്ടാകും. ഉള്‍ഭാഗത്തെ അടിസ്ഥാന ഡിസൈനിന് മാറ്റങ്ങളുണ്ടാകില്ലെങ്കിലും പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം റീഡിസൈന്‍ഡ് സീറ്റുകള്‍ എന്നിവ പ്രതീക്ഷിക്കാം. മാരുതി വികസിപ്പിച്ച 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഏറ്റവും വലിയ മാറ്റം. നിലവിലെ 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന് പകരമായിരിക്കും 1.5 ലീറ്റര്‍ എന്‍ജിന്‍.

പെട്രോള്‍ എന്‍ജിന് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. നെക്‌സ നിരയിലെ ഏറ്റവും വില്‍പ്പനയുള്ള വാഹനമാണ് സുസുക്കി ബലേനൊ. മാരുതി സുസുക്കിയുടെ മിഡ് സൈസ് സെഡാനായ സിയാസ് ഫെയ്‌സ് ലിഫ്റ്റിന്റെ അവതരണത്തിന് ശേഷമായിരിക്കും പുതിയ ബലേനൊയെ വിപണിയിലെത്തിക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story