മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെഎസ്ആര്‍ടിസി: തച്ചങ്കരി

കണ്ണൂര്‍: മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെഎസ്ആര്‍ടിസിയെന്ന് എം.ഡി. ടോമിന്‍ തച്ചങ്കരി. തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയില്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി യില്‍ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിക്ക് കൊള്ളാത്തവരാണെന്നും, അവര്‍ വെറുതെ അഭ്യാസം കാട്ടി നടക്കുകയാണെന്നും, അത്തരത്തിലുള്ള മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെ എസ് ആര്‍ ടി സിയെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് സത്യസന്ധമായി ജോലി ചെയ്താല്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി യെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കും. അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച് അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *