പുല്ലൂരിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ ഗ്രോബാഗ്പച്ചക്കറിത്തൈകള്‍ ഒരുക്കുന്നു
പുല്ലൂര്‍(പെരിയ): പച്ചക്കറിവികസന പദ്ധതിക്കായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം ഗ്രോബാഗ് പച്ചക്കറിത്തൈകള്‍ ഒരുങ്ങുന്നു. വീടുകളിള്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനായി ജില്ലയിലെ കൃഷിഭവനുകള്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. കനത്ത മഴയെ…
പുല്ലൂര്‍(പെരിയ): പച്ചക്കറിവികസന പദ്ധതിക്കായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം ഗ്രോബാഗ് പച്ചക്കറിത്തൈകള്‍ ഒരുങ്ങുന്നു. വീടുകളിള്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനായി ജില്ലയിലെ കൃഷിഭവനുകള്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. കനത്ത മഴയെ…
പുല്ലൂര്‍(പെരിയ): പച്ചക്കറിവികസന പദ്ധതിക്കായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം ഗ്രോബാഗ് പച്ചക്കറിത്തൈകള്‍ ഒരുങ്ങുന്നു. വീടുകളിള്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനായി ജില്ലയിലെ കൃഷിഭവനുകള്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് തൈകള്‍ ഒരുക്കാന്‍ പ്രയാസം നേരിട്ടുവെങ്കിലും മഴ മാറിയതോടെ ഗ്രോബാഗുകളുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്തിന് കീഴിലെ പുല്ലൂരിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലാണ് മുഴുവന്‍ കൃഷിഭവനുകളിലേക്കുമുള്ള ഗ്രോബാഗുകളും പച്ചക്കറിത്തൈകളും ഒരുക്കുന്നത്. പ്രത്യേക മറയൊരുക്കിയാണ് നല്ലയിനം പച്ചക്കറിത്തൈകള്‍ മുളപ്പിക്കുന്നത്. തക്കാളി, പച്ചമുളക്, വെള്ള വഴുതിന തൈകളും വെണ്ട, പയര്‍, ചീരവിത്തുകളുമാണ് നല്‍കുന്നത്. മുഴുവന്‍ കൃഷിഭവനുകളും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്കായി എണ്ണം നല്‍കി കഴിഞ്ഞു. അഞ്ചുവര്‍ഷം മുന്‍പ് നഗരങ്ങളില്‍ മാത്രമായി ഒതുങ്ങിയ പച്ചക്കറിക്കൃഷി പിന്നീട് കൃഷിവകുപ്പ് മുഴുവന്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കാര്‍ഷിക വിദഗ്ധരുടെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായ രീതിയിലാണ് ഗ്രോബാഗുകള്‍ ഒരുക്കുന്നത്. ചാണകപ്പൊടിയും ചകിരിച്ചോറും വേപ്പിന്‍ പിണ്ണാക്കും എല്ല് പൊടിയും സുഷ്മമൂലകങ്ങളുമെല്ലാം ഗ്രോബാഗില്‍ മണ്ണിനോടൊപ്പം നിറയ്ക്കുന്നുണ്ട്. 2000 രൂപ വരുന്ന 25 ഗ്രോബാഗുകള്‍ വിവിധ കൃഷിഭവനുകള്‍ മുഖേന സബ്‌സിഡിയോടെ 500 രൂപയ്ക്കാണ് വീടുകളിലേക്ക് നല്‍കുന്നത്.