കരിക്ക് ദോശ കഴിക്കാം
നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതും എളുപ്പത്തില്‍ കിടാവുന്നതുമായ ഒന്നാണ് കരിക്ക്. ഏറിപ്പോയാല്‍ ജ്യൂസിലൊ പുഡ്ഡിങ്ങിലൊ ഒതുങ്ങും നമ്മുടെ കരിക്ക് വിഭവങ്ങള്‍. എന്നാല്‍ കരിക്ക് കൊണ്ട് നല്ല ഉഗ്രന്‍ ദോശയും ഉണ്ടാക്കാം.
ചേരുവകള്‍
1. പച്ചരി (കുതിര്‍ത്തത്) 3 കപ്പ്
2. ഇളം കരിക്ക് രണ്ടെണ്ണം (കരിക്ക് ഇത്തിരി കൂടിയാലും കുഴപ്പമില്ല
3. ഉപ്പ് ആവശ്യത്തിന്
4. പഞ്ചസാര 2 ടീസ്പൂണ്‍ (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
അര മുറി കരിക്ക് ചെറുതായി അരിഞ്ഞു മാറ്റി വച്ചശേഷം ബാക്കി കരിക്ക് മിക്‌സിയില്‍ അരച്ചെടുക്കുക. ഇനി പച്ചരി നന്നായി അരച്ചെടുക്കുക, അതില്‍ രണ്ടു സ്പൂണ്‍ മാവ് മാറ്റി വെച്ചശേഷം കരിക്ക് അരച്ചതിന്റെ കൂടെ യോജിപ്പിക്കുക.
മാറ്റി വെച്ച രണ്ടു സ്പൂണ്‍ മാവ് ഒരു ചെറിയ പാനില്‍ അടുപ്പത്തു വച്ച് അല്‍പം വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കണം. കുറുകുമ്പോള്‍ കട്ടപിടിക്കാതെ ഇളക്കണം. ഇത് തണുത്ത ശേഷം മാവില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ചെറുതായി അരിഞ്ഞു വച്ച കരിക്ക് ഇപ്പോള്‍ മാവില്‍ ചേര്‍ത്തിളക്കുക. പഞ്ചസാരയും, ഉപ്പും ചേര്‍ക്കുക. മാവ് അല്‍പം ലൂസ് ആയിരിക്കണം. അധികം കട്ടി വേണ്ട. ഉടന്‍ തന്നെ ദോശക്കല്ലില്‍ ദോശ ചുടുന്ന പോലെ ചുട്ടെടുക്കാം. മാവ് പുളിക്കാന്‍ പാടില്ല. ബാക്കി വരുന്ന മാവ് ഉടന്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കരിക്ക് ദോശയുടെ കൂടെ മുളക് ചമ്മന്തി നല്ല കോമ്പിനേഷന്‍ ആണ്.