രാഹുല്‍ ഗാന്ധിയുമായി കെപിസിസിയുടെ പുതിയ നേതൃത്വം ഇന്ന്
September 22, 2018ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ നേതൃത്വം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. രാവിലെ 9.30 ഓടെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് , എം.ഐ ഷാനവാസ്, പ്രചാരണ സമിതി അധ്യക്ഷന്‍ കെ.മുരളീധരന്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് എന്നിവരാണ് രാഹുലിനെ കാണുന്നത്.
ചുമതലാ വിഭജനം , പുതിയ കെപിസിസി ഭാരവാഹി പട്ടിക , തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ചയുണ്ടാകും.