
പ്രതിഷേധങ്ങൾക്കിടെ ശബരിമല നട തുറന്നു
October 17, 2018ശബരിമല: പമ്പയിലും നിലയ്ക്കലിലും അക്രമപരമ്പരകൾ അരങ്ങേറുമ്പോൾ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഒരു സ്ത്രീ പോലും ഇന്ന് ശബരിമല സന്നിധാനത്ത് ഇന്ന് എത്തിയിട്ടില്ല. നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് താഴെയുള്ള ആഴിയിലേയ്ക്ക് അഗ്നി പകർന്ന ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിയ്ക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം ചൊല്ലി നടയടയ്ക്കും. ഇന്ന് എത്തിയവരിൽ ബഹുഭൂരിപക്ഷം ആളുകളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.