അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും, കളിപങ്കപദ്ധതിയുടെ ഉദ്ഘാടനവും നടന്നു

October 24, 2018 0 By Editor

വടക്കാഞ്ചേരി: മികവാർന്ന ഒട്ടേറെ പരിപാടികൾ നടത്തി ജനശ്രദ്ധയാകർഷിച്ച വടക്കാഞ്ചേരി ഗവൺമെൻ്റ് ഗേൾസ് എൽ .പി സ്കളിൽ അക്കാദമിക് മാസ്റ്റർ പ്ലാനിൻ്റെ പ്രകാശനവും, കളിപ്പങ്കപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ അങ്കണത്തിൽ വച്ച് നഗരസഭാ കൗൺസിലർ: സിന്ധു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരമാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ കുട്ടികളുടെ അഭിരുചി പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.പി.ടി.എ പ്രസിഡൻ്റ്: അഡ്വ: ടി.എസ്സ്.മായാ ദാസ് അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രധാന ദ്യാപിക: ഇ.ടി. രാജി മോൾ, എം.എൽ. അൽഫോൺസാ, ബീനാ മരിയ, തുടങ്ങിയവർ പങ്കെടുത്തു.

 

——————————————————————————————————————————————————————

Advt:  എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. 

( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )