കായംകുളത്തു വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍
October 24, 2018കായംകുളം: കായംകുളം നഗര പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെന്‍ട്രല്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് നിര്‍മാണ പദ്ധതി എല്‍ഡിഎഫ് ഭരണ നേതൃത്വം അട്ടിമറിച്ചതിലും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ചതിലും പ്രതിഷേധിച്ചാണു ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.