വൈദ്യുതി നിലച്ചു, കോഴിക്കോട് പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ

കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.

അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അക്രമികളെ അറസ്റ്റ് ചെയ്തു ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.അതേസമയം, പരാതി ലഭിച്ചെന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് റജിസ്റ്റർ ചെയ്യുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story