ഓട്ടുപാറ ജില്ല ആശുപത്രിയിലേക്ക്  യു.എ.ഇ .വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയുടെ കാരുണ്യഹസ്തം

ഓട്ടുപാറ ജില്ല ആശുപത്രിയിലേക്ക് യു.എ.ഇ .വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയുടെ കാരുണ്യഹസ്തം

October 27, 2018 0 By Editor

സിന്ധുര നായർ

വടക്കാഞ്ചേരി: യു. എ. ഇ .വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ സുഹൃദ് സംഘത്തിൻ്റെ നേതൃത്വത്തിൽ ഓട്ടുപാറ ജില്ല ആശുപത്രിയിലേക്ക് എൽ.ഇ.ഡി ടെലിവിഷൻ നൽകി . ആശുപത്രിയിലെത്തുന്ന രോഗികൾക്കും, കൂട്ടിയിരിപ്പുകാർക്കും, ജീവനക്കാർക്കും ഒരു പോലെ ദുരിത വേളകൾ ആനന്ദകരമാക്കാനാണ് സുഹൃദ് സംഘത്തിൻ്റെ നേതൃത്വത്തിൽ ഇത്തരം ഒരു പരിപാടിക്ക് തുടക്കമിട്ടത്. സുഹൃദ് സംഘം ഭാരവാഹികളിലൊരാളായ കുമരനെല്ലൂർ താഴത്തേതിൽ വീട്ടിൽ ശ്രീനിവാസനാണ് ഈ പുത്തൻ ആശയത്തിന് തുടക്കമിട്ടത് , വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട മേഖലകളിൽ നിർദ്ധനരായവരും,വീടില്ലാതെ ദുരിതമനുഭവിക്കുന്നവർക്കുമായി ഒരു കൈ സഹായം എന്ന നിലയിൽ വീടു നിർമ്മിച്ചു നൽകാനുള്ള പദ്ധതിയ്ക്കുംഇവർ ആരംഭം കുറിച്ചിട്ടുണ്ട്.ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് തുടർച്ചയായി ഉച്ചഭക്ഷണം വിതരണം ഇവർ ചെയ്തിരുന്നു.ആശുപത്രിയിൽ വച്ചു നടന്ന ചടങ്ങിൽ ടെലിവിഷൻ്റെ പ്രവർത്തനോൽഘാടനം ജില്ലാ ആശുപത്രി റസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ ഡോ: പോൾ നിർവ്വഹിച്ചു. സുഹൃദ് സംഘം ഭാരവാഹികളായ ഹൈദർ കോയ, മുൻ പ്രസിഡൻ്റ്: സജീവ് ജേക്കബ്ബ്, അബൂബക്കർ ,ശ്രീനിവാസൻ ,ലിയോ, ഇക്ബാൽ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.