കേരളപ്പിറവി ദിനം ആഘോഷിച്ചു

November 2, 2018 0 By Editor

വടക്കാഞ്ചേരി: വൈവിദ്ധ്യമാർന്ന പരിപാടികൾ നടത്തി വടക്കാഞ്ചേരി ഗവൺമെൻ്റ് ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനികൾ കേരളപ്പിറവി ദിനം ആഘോഷിച്ചു.സ്ക്കൂൾ അങ്കണത്തിൽ വച്ച് സ്കൂൾ അധ്യാപിക ലീനാ മോൾ കേരളപ്പിറവി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നടന്ന ആഘോഷ പരിപാടികൾ വടക്കാഞ്ചേരി സി.ഐ: പി.എസ്സ്.സുരേഷ് ഉദ്ഘാടനം ചെയ്തു.മാനസിക ശാരീരിക പ്രശ്നങ്ങളേ എങ്ങനേ നേരിടാം എന്നതിനേക്കുറിച്ച് സൂരേഷ്, തന്മയത്വത്തോടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ പ്രധാന ദ്യാപിക: ഗീത അദ്ധ്യക്ഷത വഹിച്ചു. കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി സമൂഹത്തിൽ എന്തൊക്കേ ചെയ്യാൻ കഴിയുമെന്നതിനേക്കുറിച്ച് വടക്കാഞ്ചേരി എസ്സ്.ഐ: കെ.സി.രതീഷ് വിവരിച്ചു. തുടർന്ന് കണ്ണിന് ദൃശ്യവിസ്മയക്കാഴ്ചയൊരുക്കിവർണ്ണ ഭംഗിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങളും, ഗാനാലാപനവും അരങ്ങേറി.

—————————————————————————————————————————————–ദോഷങ്ങളിൽ നിന്ന് രക്ഷ നേടാൻ  10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘കൂടുതൽ വിവരങ്ങൾക്ക് ;
COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775