ഓർമ്മദിനമായി ആചരിച്ചു

November 2, 2018 0 By Editor

വടക്കാഞ്ചേരി: നിത്യതയിലേക്ക് മൺമറഞ്ഞു പോയവരേ ഓർമ്മിക്കാൻ വേണ്ടി ജില്ലയിലെ മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളിലും ഓർമ്മദിനമായി ആചരിച്ചു. മുള്ളൂർക്കര സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് പള്ളി വികാരി :ഫാദർ.ബാബു അപ്പാടൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ദിവ്യബലിയും നടന്നു. ട്രസ്റ്റിമാരായ :മനോജ് ചെമ്മണ്ണൂർ, ജോൺസൺ ചിരിയങ്കണ്ടത്ത്, എന്നിവർ നേതൃത്വം നൽകി.കെ സി വൈ എം യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സെമിത്തേരിയുടെ ചുറ്റുമതിലിൽ മെഴുകുതിരികൾ തെളിയിച്ചിരുന്നു.