
ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് അനുകൂലമായി കോടതിവിധി
May 1, 2018മുംബൈ: ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് അനുകൂലമായി കോടതിവിധി. ദക്ഷിണമുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.2009ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് പരാതി ഫയല്‍ ചെയ്തത്. വിവാഹമോചനം അനുവദിച്ച കോടതി യുവതിയോട് ഭര്‍ത്താവിന് 50,000 രൂപ കോടതിച്ചെലവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് അനുകൂലമായ കുടുംബക്കോടതി വിധി റദ്ദ് ചെയ്താണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. 2006ല്‍ വിവാഹിതനായ തനിക്കും വീട്ടുകാര്‍ക്കും നേരെ ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ പീഡനമാണെന്ന് യുവാവ് കോടതിയെ അറിയിച്ചു.