ഹിതപരിശോധന വേണം; ശബരിമല വിധിയിലെ ജാഗ്രത മദ്യശാല വിധിയില്‍ കണ്ടില്ല: വിഎം സുധീരന്‍

ശബരിമല വിഷയത്തിൽ ഹിത പരിശോധന നടത്തമായിരുന്നു എന്ന് വിഎം സുധീരൻ. ക്ഷേത്ര പ്രവേശന കാലത്തു പോലും ഹിത പരിശോധന നടത്തിയിട്ടുണ്ട്. വൈകാരികമായ പ്രശ്നം പക്വതയോടെ നേരിട്ടില്ല. വിധി…

ശബരിമല വിഷയത്തിൽ ഹിത പരിശോധന നടത്തമായിരുന്നു എന്ന് വിഎം സുധീരൻ. ക്ഷേത്ര പ്രവേശന കാലത്തു പോലും ഹിത പരിശോധന നടത്തിയിട്ടുണ്ട്. വൈകാരികമായ പ്രശ്നം പക്വതയോടെ നേരിട്ടില്ല. വിധി നടപ്പാക്കാൻ സമയം പറഞ്ഞിരുന്നില്ല. സർക്കാർ ഏകപക്ഷീയ സമീപനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷിയോഗം ആദ്യ ഘട്ടത്തിൽ നടത്തണമായിരുന്നു. റിവ്യൂ ഹർജി പാടില്ല എന്ന സർക്കാരിന്റെ നിലപാട് ശരിയല്ല. ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല. മുഖ്യമന്ത്രി വ്യഗ്രത കാട്ടി.ഈ വ്യഗ്രത മദ്യശാല സംബന്ധിച്ച വിധിയിൽ കണ്ടില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾക്ക് വീഴ്ച പറ്റി എന്നും അദ്ദേഹം പറഞ്ഞു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story