നാളീകേരത്തിനൊപ്പം മണികണ്ഠന്റെ അയ്യായിരം രൂപയും ആഴിയില്‍ , അഗ്നിക്ക് നല്‍കാതെ അയ്യപ്പന്‍ കാത്തു

സന്നിധാനത്തെ ആളിക്കത്തുന്ന അഗ്നിയിലേക്ക് ഭക്തിയോടെ തമിഴ്നാട് സ്വദേശി മണികണ്ഠന്‍ നാളീകേരമെറിഞ്ഞപ്പോള്‍ അറിയാതെ കയ്യിലിരുന്ന നോട്ടുകളും കൂടെ പതിച്ചു. അയ്യായിരം രൂപയുടെ നോട്ടുകളാണ് നാളീകേരത്തിനൊപ്പം ആഴിയില്‍ വീണത്. എന്നാല്‍…

സന്നിധാനത്തെ ആളിക്കത്തുന്ന അഗ്നിയിലേക്ക് ഭക്തിയോടെ തമിഴ്നാട് സ്വദേശി മണികണ്ഠന്‍ നാളീകേരമെറിഞ്ഞപ്പോള്‍ അറിയാതെ കയ്യിലിരുന്ന നോട്ടുകളും കൂടെ പതിച്ചു. അയ്യായിരം രൂപയുടെ നോട്ടുകളാണ് നാളീകേരത്തിനൊപ്പം ആഴിയില്‍ വീണത്. എന്നാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നും പുണ്യം തേടി എത്തിയ ഭക്തന് വിഷമിക്കേണ്ടി വന്നില്ല. ആഴിയുടെ കമ്ബിവേലിക്കെട്ടിനകത്ത് വീണെങ്കിലും നോട്ടുകളെ തീ വിഴുങ്ങിയില്ല. ആഴിക്കടുത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഓടി എത്തി അവരുടെ ഉപകരണങ്ങളുപയോഗിച്ച്‌ നോട്ടുകള്‍ വീണ്ടെടുത്ത് മണികണ്ഠന് തിരികെ നല്‍കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story