നബിദിനം ആഘോഷിച്ചു

വടക്കാഞ്ചേരി: സ്നേഹത്തിൻ്റേയും, സാഹോദര്യത്തിൻ്റേയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയുടെ 1492-ാം ജന്മദിനം ഇസ്ലാം മതവിശ്വാസികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നബിദിനാഘോഷത്തിൻ്റെ ഭാഗമായി മദ്രസകളിലും, പള്ളികളിലും വിവിധ പരിപാടികൾ നടന്നു. വടക്കാഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ ഖത്തീബ്.കമറുദ്ദീൻ സഖാഫ പതാക ഉയർത്തി. നബിദിന സന്ദേശം നൽകി. തുടർന്ന് നബിദിന റാലിയും, മധുര പലഹാര വിതരണവും ഉണ്ടായി.

മങ്കര ജുമാ മസ്ജിദ്ദിൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടന്നു. മഹല്ല് പ്രസിഡൻ്റ് എം.കെ.അബ്ദുൾ റഹ്മാൻ പതാക ഉയർത്തി. ഖത്തീബ് മുഹമ്മദ് ബഷീർ ബാഖ ഫി റാലിയ്ക്ക് നേതൃത്വം നൽകി.എം.കെ.മുഹമ്മദ്, റഫീഖ് മുസ്ലിയാർ, എ.യു.മുഹമ്മദ്, കെ.എസ്സ്.ഖാലിദ്, ബഷീർ കളത്തിൽ എന്നിവർ പങ്കെടുത്തു.തുടർന്ന് മധുര പലഹാര വിതരണവും അന്നദാനവും ഉണ്ടായി.

തലശ്ശേരി ചുങ്കം ജുമാ മസ്ജിദിൽ ഖത്തീബ്. പി.ടി.പി.തങ്ങൾ പതാക ഉയർത്തി. നബിദിന സന്ദേശം നൽകി. മേലേതലശ്ശേരി ജുമാ മസ്ജിദിൽ ഖത്തീബ്: മുത്തവല്ലി അബ്ദുൾ ഖാദർ പതാക ഉയർത്തുകയും, നബിദിന റാലിക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് പായസ വിതരണവും ഉണ്ടായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story