
ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളന ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഡിജിപി ലോകനാഥ് ബെഹ്റയെ സംഘാടകര്‍ ഒഴിവാക്കി
November 20, 2018ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഡിജിപി ലോകനാഥ് ബെഹ്റയെ സംഘാടകര്‍ ഒഴിവാക്കി. ശബരിമല കര്‍മ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഭക്തരുടെയും പ്രതിഷേധം ഭയന്നാണ് ബെഹ്റയെ ഒഴിവാക്കിയത്. പകരം ഉദ്ഘാടകനെ ഇതു വരെ തീരുമാനിച്ചിട്ടില്ല. 23 നാണ് നീരേറ്റുപുറം ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്നത്. അന്ന് വൈകിട്ട് അഞ്ചിനാണ് സാംസ്‌കാരിക സമ്മേളനം നടക്കുന്നത്. ഇതാണ് ഡിജിപി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.