വടക്കാഞ്ചേരി തിരുമിറ്റഠക്കോട് ആർ.എസ്സ്.എസ്സ്.പ്രവർത്തകന് വെട്ടേറ്റു

December 21, 2018 0 By Editor

വടക്കാഞ്ചേരി: തിരുമിറ്റഠക്കോട് വച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവിനെ മൂന്നംഗ അക്രമിസംഘം ചേർന്ന് വെട്ടി പരുക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടേയാണ് സംഭവം ബൈക്കിൽ സഞ്ചരിച്ചിരുന്ന ദേശമംഗലം സ്വദേശി മുണ്ടത്ത് വീട്ടിൽ മനോജിനേയാണ് മൂന്ന് ബൈക്കുകളിലായി വടിവാളുമൊക്കേയായി വന്നിരുന്ന അക്രമിസംഘം വെട്ടി പരുക്കേൽപ്പിച്ചത്. ആർ.എസ്സ്.എസ്സ്.പ്രവർത്തകനാണ് മനോജ് . ഗുരുതരമായിപരുക്കേറ്റ മനോജിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.