
ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു
May 2, 2018കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മറിയാമ്മയാണ് ഭാര്യ.പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്. അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് പുഷ്പനാഥ് പ്രശസ്തനായത്.